
നമ്മുടെ ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ട് ഇപ്പോള്‍ അറുപത്തിമൂന്ന് വര്‍ഷങ്ങളായി.ഈ സ്വാതന്ത്ര്യ ലബ്ധിയില്‍ നമ്മള് സന്തുഷ്ടരാണോ? ഇതായിരുന്നോ നമ്മള് വിഭാവന ചെയ്തിരുന്ന സ്വതന്ത്ര ഭാരതം ? ഇതിനു വേണ്ടിയായിരുന്നോ നമ്മുടെ നമ്മുടെ ദേശാഭിമാനികള്‍ അവരുടെ ജീവന് ബലികഴിച്ചത്?
ബ്രിടീശുകാരുടെ കാടത്ത ഭരണത്തില്‍ നിന്നും രക്ഷപെട്ടെങ്കിലും വേറെ ചിലരുടെ കരാള ഹസ്തങ്ങളില്‍ ചെന്ന് പെടുകയായിരുന്നില്ലേ നാമൊക്കെ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നുള്ള ബഹുമതി നാം നേടി. പക്ഷെ ആ പേരിനു നാം അര്ഹര്ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിലെ ഏതു കാര്യമാണ് ഇവിടെ നടന്നു കാണുന്നത്?
ഇവിടെ നല്ലൊരു നീതിന്യായ വ്യവസ്ഥിതി നടക്കുന്നുണ്ടോ? സാധാരണക്കാരന് എപ്പോഴും നീതി നിഷേധിക്കപ്പെടുന്നു. ഏകീകൃത നീതിന്യായ വ്യവസ്ഥിതിക്കു വേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കാലം എത്രയായി? അത് ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു.
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടാന്‍ പാടില്ല എന്നതാണല്ലോ നമ്മുടെ നീതി മന്ത്രം . ഇവിടെ സംഭവിക്കുന്നതെന്താണ്? നിരപരാധികള്‍ മാത്രം ശിഷിക്കപ്പെടുന്നു. കുറ്റവാളികള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ നിരുപാധികം രക്ഷപെടുന്നു.
കുറ്റകൃത്യങ്ങള്‍ക്ക് മതിയായ ശിക്ഷ ഇവിടെ നടപ്പാക്കുന്നില്ല. എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടുംനിരവധി മനുഷ്യ ജീവികളെ നമ്മുടെ മുന്നില്‍വച്ചു കൊന്നൊടുക്കിയ കസബിനു സര്‍വവിധ സംരക്ഷണവും കൊടുത്തു ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു. എത്ര കോടി രൂപ നമ്മുടെ ഭരണകൂടം അയാള്‍ക്കുവേണ്ടി ചിലവാക്കുന്നു. ഇത് സംഭവിച്ചത് മറ്റേതെങ്കിലും രാഷ്ട്രങ്ങളില്‍ ആയിരുന്നെങ്കില്‍ കുറ്റവാളി ഇതിനകം യമലോകം പുകുമായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് നമ്മുടെ ഈ മഹത്തായ രാജ്യത്താണ്. തക്കതായ ശിക്ഷണ നടപടികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.
വ്യാവസായിക രംഗം ആണെങ്കില്‍ ആകെ തകര്‍ന്നടിഞ്ഞു. ലാഭത്തില്‍ നടക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങള്‍ പോലും ,രാഷ്ട്രീയ സാമ്പത്തിക ലാഭങ്ങള്‍ക്ക് വേണ്ടി സ്വകാര്യവല്‍ക്കരിക്കുന്നു.പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കാന്‍ തയ്യാറുള്ളവരെ അക്ഷരാര്‍ത്ഥത്തില്‍ കുത്തുപാള എടുപ്പിക്കുന്നു.
കാര്‍ഷിക മേഖലയിലെ കാര്യങ്ങള്‍ പറയാതിരിക്കുകയാവും ഭേദം .നമ്മുടെ നാട്ടില്‍ സുലഭമായി ഉത്പാദിക്കപ്പെടുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ പോലും ഇറക്കുമതി ചെയ്തു അവയുടെ വിലയിടിക്കുന്നു.അതുവഴി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു.
സാംസ്കാരിക നായകന്മാര് പോലും രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി പരസ്പരം ചെളി വാരി പൂശുന്ന കാഴ്ചകളാണ് നാം അടുത്ത നാളുകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ബന്ദും, ഹര്‍ത്താലും, വിലവര്‍ധനവും ഒക്കെയായി ജന ജീവിതം ആകെ താറുമാറായി.ഈ ദുസ്ഥിതി മാറണമെങ്കില്‍ സമൂലമായ ഒരു അഴിച്ചു പണി ആവശ്യമാണ്.
ഈ രാജ്യത്തെ ഒരു പൌരനെന്ന നിലയില്‍, എന്റെ മനസ്സില്‍ തോന്നുന്ന ചില ആശയങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മ്മര്ക്കുല്ലതുപോലെ തന്നെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും ഒരു വിരമിക്കല്‍ പ്രായം ആവശ്യമാണ്. അന്പതിയെട്ടു വയസ്സാകുമ്പോള്‍ അവര്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണം. നമ്മുടെ ഭാരതത്തിന്റെ ഭാവി കര്മോല്സുകരായ ചെറുപ്പക്കാരുടെ കൈകളില്‍ സുരക്ഷിതമായിരിക്കും എന്നാണ് എന്റെ എളിയ വിശ്വാസം . രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് ഒരു വിദ്യാഭാസ യോഗ്യതയുണ്ടായിരിക്കണം .രാഷ്ട്രീയ കൂറ് മാറ്റങ്ങള്‍ കര്‍ശനമായും നിരോധിക്കണം. ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയ ജനദ്രോഹകരങ്ങളായ പരിപാടികള്‍ നിയമം മൂലം നിര്‍ത്തലാക്കണം. കോളേജ് കാമ്പസുകളില്‍ നിന്നും രാഷ്ടീയം പാടെ തുടച്ചു നീക്കണം .
നമ്മുടെ പോലീസു വകുപ്പിന് സ്വതന്ത്രമായും, രാഷ്ട്രീയ വിമുക്തമായും പ്രവൃതിക്കുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണം. ഇതിക്കെ നടക്കണമെങ്കില്‍ നമ്മുടെ ഭരണഘടനാ തന്നെ മാറ്റിയെഴുതേണ്ടി വന്നേക്കാം . അല്ലെങ്കിലും നമ്മുടെ ഭരണഘടനയില്‍ നമ്മുടെതായിട്ടു എന്താണ് ഉള്ളത്? ബ്രിടീഷുകാരന്‍ ചെയ്തുവച്ചത് നമ്മള് പിന്തുടരുന്നു എന്നെ ഉള്ളു.
ഇതൊക്കെ എഴുതിയത് , ഇവിടെ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടും, അനുഭവിച്ചും ഉണ്ടായ ധാര്‍മിക രോക്ഷം കൊണ്ടാണ്. എന്റെ ഈ സ്വപ്നം എല്ലാ ഭാരതീയന്റെയും സ്വപ്നമാണ്.ഇത് എന്ന് യാധ്ര്ത്യമാകുമെന്നു എനിക്കറിയില്ല. അതിനുവേണ്ടി ഒരു വേഴാമ്പലിനെപ്പോലെ ഞാന്‍ കാത്തിരിക്കുന്നു....
ചന്ദ്രു

okkeyoru verum bhranthante swapnam,
ReplyDeleteneru thedunna bhranthante swapnam.
Madhusoodanan Nair,
Naranathu Branthan.
hi,
we dnt have freedom from this systems. no polititions have will power to upliftment of the contry. all worked for their own benefict. If you are talking like this, you should be labelled as fascist or communal.