Thursday, June 30, 2011

കാലം

ശ്രീകുമാരന്‍ തമ്പി.
ഹൃദയ രാഗങ്ങളുടെ കവി എന്നാണു ഇദ്ദേഹം അറിയപ്പെടുന്നത്. അനുവാചകരില്‍ അനുരാഗത്തിന്റെ തുടിപ്പുകള്‍ ഉണര്താനുള്ള കഴിവ് ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് ഉണ്ട്. അദ്ധേഹത്തിന്റെ കാലചക്രം എന്ന സിനിമയിലെ അര്‍ത്ഥ സമ്പുഷ്ടമായ ഒരു ഗാനം നിങ്ങള്‍ക്കുവേണ്ടി.....
*******************************************
കാലമൊരജ്ഞാത കാമുകന്‍
ജീവിതമോ പ്രിയ കാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരി പുണരും വലിച്ചെറിയും...
(കാല......)
ആകാശ പൂവാടി തീര്‍ത്തു തരും പിന്നെ
അതിന്നുള്ളില്‍ അരക്കില്ലം പണിഞ്ഞു തരും
അനുരാഗ ശിശുക്കളെ ആ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും .
കഷ്ടം......സ്വപ്‌നങ്ങള്‍ ഈവിധം..
(കാല....)
കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനക വിമാനത്തില്‍ കൊണ്ടുപോകും..
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നാക്കും.
കഷ്ടം...ബന്ധങ്ങള്‍ ഈവിധം....
(കാല....)

അനുവാചകരെ ഇതിലേ!!!!

നമ്മുടെ സിനിമാ ഗാന ശാഖയിലെ ജീവിതഗന്ധിയായ ചില രചനകളെയും അവയുടെ രചയിതാക്കളെയും പരിചയപ്പെടുത്തുവാനുള്ള ഒരു എളിയ ശ്രമം ഞാന്‍ തുടങ്ങിവയ്ക്കുന്നു. ഫെയസ്ബുക്കിലെ എന്റെ കൂട്ടുകാര്‍ ഇത് ആസ്വദിക്കുമെന്ന് കരുതുന്നു..........

മനസ്സ്

മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍..
കടിഞ്ഞാണില്ലാതെ ,കാലുകളില്ലാതെ ,
തളിരും തണലും തേടി ........
കാലമേ നിന്‍ കാലടിക്കീഴില്‍ കണ്ണുനീര്‍ പുഷ്പങ്ങള്‍...
കാതോര്‍ത്തു കാതോര്‍ത്തു നിന്നു
ജീവിത താളങ്ങള്‍ ഏറ്റുവാങ്ങാന്‍ .
മോഹമേ നിന്‍ ആരോഹനങ്ങളില്‍
ആരിലും രോമാനജങ്ങള്‍......ആരിലും രോമാനജങ്ങള്‍ ...
അവരോഹനങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനകള്‍ .....
(മനസ്സൊരു മാന്ത്രിക..........)

മുല്ലനേഴി....

Monday, June 27, 2011

ജീവിതം

കാവ്യ പുസ്തകമല്ലോ ജീവിതം
ഒരു കാവ്യ പുസ്തകമല്ലോ ജീവിതം
അതില്‍ കണക്കുകള്‍ എഴുതാന്‍ എടുകളെവിടെ ?
എടുകളെവിടെ...?
അനഘാ ഗ്രന്ധമിതാരോ തന്നു
മനുഷ്യന്റെ മുന്നില്‍ തുറന്നു വച്ചു
ജീവന്റെ വിളക്കും കൊളുത്തി വച്ചു
അവന്‍ ആവോളം വായിച്ചു മതി മറക്കാന്‍ ....
ആസ്വദിചീടണം ഓരോ വരിയും
ആനന്ദ സന്ദേശ രസ മധുരം
ഇന്നോ നാളയോ വിളക്ക് കെടും
പിന്നെയോ ശുന്യമാം അന്ധകാരം....
മധുര കാവ്യമിത് മറക്കുന്നു
ഇതില്‍ മണ്ടന്മാര്‍ കണക്കുകള്‍ കുറിക്കുന്നു
കൂട്ടുന്നു പിന്നെ കിഴിക്കുന്നു...
ഒടുവില്‍ കൂട്ടലും കിഴിക്കലും പിഴക്കുന്നു...
(കാവ്യ.......)
രചന: പി.ഭാസ്കരന്‍

Monday, June 6, 2011

മഴക്കാര്

പ്രളയ പയോധിയില്‍ ഉറങ്ങി ഉണര്ന്നൊരു
പ്രഭാ മയൂഖമേ കാലമേ
പ്രകൃതിയും ഈശ്വരനും ഞാനും
നിന്റെ പ്രതിരൂപങ്ങള്‍ അല്ലെ ?
മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ
വന്‍ മതില്‍ കെട്ടിന് മുകളില്‍
ഋതുക്കള്‍ നിന്‍ പ്രിയ മാനസ പുത്രികള്‍
ഇടംവലം നില്‍ക്കും തേരില്‍
സൌരയൂധങ്ങളില്‍ നീ വന്നു വിതയ്ക്കും
സൌരഭ്യം എന്തൊരു സൌരഭ്യം....
കാലമേ... ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും
ഈ സൌരഭ്യം എനിക്ക് മാത്രം........എനിക്ക് മാത്രം
(പ്രളയ)
സ്വര്‍ണ പാത്രം കൊണ്ട് സത്യം മരയ്കുമീ
സംക്രമ സന്ധ്യ തന്‍ നടയില്‍.....
പ്രപഞ്ചം ചുണ്ടില്‍ നിന് നാമാക്ഷരവുമായ്
പ്രദക്ഷിണം വയ്ക്കും വഴിയില്‍
സ്വര്‍ഗ്ഗ ദീപാവലി നീ വന്നു കൊളുത്തും
സൌന്ദര്യം എന്തൊരു സൌന്ദര്യം........
കാലമേ.... ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും
ഈ സൌന്ദര്യം എനിയ്ക്ക് മാത്രം.......
എനിയ്ക്ക് മാത്രം........