Monday, June 6, 2011

മഴക്കാര്

പ്രളയ പയോധിയില്‍ ഉറങ്ങി ഉണര്ന്നൊരു
പ്രഭാ മയൂഖമേ കാലമേ
പ്രകൃതിയും ഈശ്വരനും ഞാനും
നിന്റെ പ്രതിരൂപങ്ങള്‍ അല്ലെ ?
മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ
വന്‍ മതില്‍ കെട്ടിന് മുകളില്‍
ഋതുക്കള്‍ നിന്‍ പ്രിയ മാനസ പുത്രികള്‍
ഇടംവലം നില്‍ക്കും തേരില്‍
സൌരയൂധങ്ങളില്‍ നീ വന്നു വിതയ്ക്കും
സൌരഭ്യം എന്തൊരു സൌരഭ്യം....
കാലമേ... ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും
ഈ സൌരഭ്യം എനിക്ക് മാത്രം........എനിക്ക് മാത്രം
(പ്രളയ)
സ്വര്‍ണ പാത്രം കൊണ്ട് സത്യം മരയ്കുമീ
സംക്രമ സന്ധ്യ തന്‍ നടയില്‍.....
പ്രപഞ്ചം ചുണ്ടില്‍ നിന് നാമാക്ഷരവുമായ്
പ്രദക്ഷിണം വയ്ക്കും വഴിയില്‍
സ്വര്‍ഗ്ഗ ദീപാവലി നീ വന്നു കൊളുത്തും
സൌന്ദര്യം എന്തൊരു സൌന്ദര്യം........
കാലമേ.... ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും
ഈ സൌന്ദര്യം എനിയ്ക്ക് മാത്രം.......
എനിയ്ക്ക് മാത്രം........

No comments:

Post a Comment