Friday, April 29, 2011

മലയാളത്തിന്റെ സ്വന്തം....

പാര്‍വനെന്തുവിന്‍ ദേഹം അടക്കി
പാതിരാവിന്‍ കല്ലറയില്‍
കരിമുകില്‍ കണ്ണീര്‍ അടക്കിയടക്കി
ഒരു തിരി വീണ്ടും കൊളുത്തി
പാവം ഒരു തിരി വീണ്ടും കൊളുത്തി.......
അകലെ അകലെയായ് സാഗര വീചികള്‍
അലമുറ വീണ്ടും തുടരുന്നു .....
കറുത്ത തുണിയാല്‍ മൂടിയ ദിക്കുകള്‍
മരനാഞ്ഞലികള്‍ നല്‍കുന്നു......
വിരഹ വിധുരയാം മൂവന്തിയൊരു
നവ വധുവായ് നാളെ മണിയറ പൂകും
കടന്നു പോയൊരു കാമുകന്‍ തന്നുടെ
കഥയറിയാതെ കാത്തിരിക്കും ......
(പാര്‍വനെന്തുവിന്‍..........)
രചന : പി. ഭാസ്കരന്‍
സംഗീതം: ക.രാഘവന്‍
ചിത്രം. തുറക്കാത്ത വാതില്‍