ഒരു വ്യാഴവട്ടക്കാലം കാവ്യ രംഗത്ത് സജീവമായി വ്യാപരിക്കുകയും കേരളീയരുടെ സാംസ്കാരിക പൈതൃകത്തിന്റെ അംശമായി മാറുകയും ചെയ്ത കവിയാണ് വയലാര്‍. ആ രാപ്പാടി പോയി പക്ഷെ ആ പാട്ടുകള്‍ കേരള മനസ്സിന്റെ വിശുദ്ധ സ്മൃതികളില്‍ പതിഞ്ഞു കിടക്കുന്നു.
അശ്വമേധം എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു ഗാനം..............
***********************************
ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലില്‍ ജീവിത ഭാരം..
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍ നമ്മള്‍
വിധിയുടെ ബലിമൃഗങ്ങള്‍..(ഒരിടത്ത്....)
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ..?
ഇനിയൊരു വിശ്രമം എവിടെ ചെന്നോ...?
മോഹങ്ങള്‍ അവസാന നിമിഷം വരെ..
മനുഷ്യ ബന്ധങ്ങള്‍ ചുടല വരെ ...ഒരു ചുടല വരെ...(ഒരിടത്ത്..)
കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു കള്ളനാണയം ഇട്ടതാര്
കണ്ടാല്‍ അകലുന്ന കൂട്ടുകാരോ.? കല്ലെറിയാന്‍ വന്ന നാടുകാരോ...?(ഒരിടത്ത്)
ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍
ഇതുവഴി പോയവര്‍ തന്‍ കാലടികള്‍
അക്കരെ മരണത്തിനിരുള്‍ മുറിയില്‍
അഴുക്കു വസ്ത്രങ്ങള്‍ മാറി വരും ....
അവര്‍ മടങ്ങി വരും....(ഒരിടത്ത്)
Tuesday, July 5, 2011
Friday, July 1, 2011
യുസഫിലി കേച്ചേരി
മലയാളത്തിലെ അറിയപ്പെടുന്ന ഒരു കവിയാണ് ശ്രി യുസഫിലി കേച്ചേരി. സംസ്കൃത പണ്ഡിതനായിരുന്ന ശ്രി .നാരായണ പിഷാരോടി യുടെ ശിഷ്യനാണ് ഇദ്ദേഹം. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ആയിരുന്നു. വളരെ ഏറെ നല്ല സിനിമാ ഗാനങ്ങള്‍ ഇധേഹതിന്റെതായിട്ടുണ്ട് . ധ്വനി എന്ന ചിത്രത്തില്‍ അദ്ദേഹം ശ്രീ .നൌഷാദ്ഉമായി ചേര്‍ന്ന് നമുക്ക് നല്‍കിയ ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്. ആ നിമിഷം എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം എഴുതി ശ്രീ.ദേവരാജന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു മനോഹരമായ ഗാനം നിങ്ങള്‍ക്ക് വേണ്ടി...........
********************************************************൮
മനസ്സേ മനസ്സേ നീയൊരു മാന്ത്രികനോ...?
ചിലപ്പോള്‍ നീയൊരു സ്വര്‍ഗം തീര്‍ക്കും
ചിലപ്പോള്‍ നീ തന്നെ നരകവും തീര്‍ക്കും...(മനസേ.)
ഒരു നിമിഷം നീ മാലാഖയാകും
മറു നിമിഷം നീ ചെകുത്താനാകും.
തീയായ് നീറും ജലമായ് മാറും
തിരിയായ് തെളിയും ഇരുളായ് മറയും.
മറുകര കാണാത്ത സമുദ്രം...
മറുപടിയില്ലാത്ത ചോദ്യം...(മനസേ..)
ഒരു നിമിഷം നീ പൂചെടിയാകും ..
മറു നിമിഷം നീ മുല്ല്ചെടിയാകും
രാവ് ആയി ഉറങ്ങും പകലായ് ഉണരും
പൂവായ് വിരിയും കായായ് പൊഴിയും.
അറിയപ്പെടാത്തൊരു രഹസ്യം
അത്ഭുത മായാ വിലാസം..(മനസേ)
********************************************************൮
മനസ്സേ മനസ്സേ നീയൊരു മാന്ത്രികനോ...?
ചിലപ്പോള്‍ നീയൊരു സ്വര്‍ഗം തീര്‍ക്കും
ചിലപ്പോള്‍ നീ തന്നെ നരകവും തീര്‍ക്കും...(മനസേ.)
ഒരു നിമിഷം നീ മാലാഖയാകും
മറു നിമിഷം നീ ചെകുത്താനാകും.
തീയായ് നീറും ജലമായ് മാറും
തിരിയായ് തെളിയും ഇരുളായ് മറയും.
മറുകര കാണാത്ത സമുദ്രം...
മറുപടിയില്ലാത്ത ചോദ്യം...(മനസേ..)
ഒരു നിമിഷം നീ പൂചെടിയാകും ..
മറു നിമിഷം നീ മുല്ല്ചെടിയാകും
രാവ് ആയി ഉറങ്ങും പകലായ് ഉണരും
പൂവായ് വിരിയും കായായ് പൊഴിയും.
അറിയപ്പെടാത്തൊരു രഹസ്യം
അത്ഭുത മായാ വിലാസം..(മനസേ)
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വന്‍ നിധി ശേഖരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടു. ഈ സ്വത്തു എങ്ങിനെ വിനിയോഗിക്കണം എന്നുള്ളതിനെ കുറിച്ച് തികച്ചും പ്രയോഗികകരമായ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
Thursday, June 30, 2011
കാലം
ശ്രീകുമാരന്‍ തമ്പി.
ഹൃദയ രാഗങ്ങളുടെ കവി എന്നാണു ഇദ്ദേഹം അറിയപ്പെടുന്നത്. അനുവാചകരില്‍ അനുരാഗത്തിന്റെ തുടിപ്പുകള്‍ ഉണര്താനുള്ള കഴിവ് ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് ഉണ്ട്. അദ്ധേഹത്തിന്റെ കാലചക്രം എന്ന സിനിമയിലെ അര്‍ത്ഥ സമ്പുഷ്ടമായ ഒരു ഗാനം നിങ്ങള്‍ക്കുവേണ്ടി.....
*******************************************
കാലമൊരജ്ഞാത കാമുകന്‍
ജീവിതമോ പ്രിയ കാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരി പുണരും വലിച്ചെറിയും...
(കാല......)
ആകാശ പൂവാടി തീര്‍ത്തു തരും പിന്നെ
അതിന്നുള്ളില്‍ അരക്കില്ലം പണിഞ്ഞു തരും
അനുരാഗ ശിശുക്കളെ ആ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും .
കഷ്ടം......സ്വപ്‌നങ്ങള്‍ ഈവിധം..
(കാല....)
കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനക വിമാനത്തില്‍ കൊണ്ടുപോകും..
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നാക്കും.
കഷ്ടം...ബന്ധങ്ങള്‍ ഈവിധം....
(കാല....)
ഹൃദയ രാഗങ്ങളുടെ കവി എന്നാണു ഇദ്ദേഹം അറിയപ്പെടുന്നത്. അനുവാചകരില്‍ അനുരാഗത്തിന്റെ തുടിപ്പുകള്‍ ഉണര്താനുള്ള കഴിവ് ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് ഉണ്ട്. അദ്ധേഹത്തിന്റെ കാലചക്രം എന്ന സിനിമയിലെ അര്‍ത്ഥ സമ്പുഷ്ടമായ ഒരു ഗാനം നിങ്ങള്‍ക്കുവേണ്ടി.....
*******************************************
കാലമൊരജ്ഞാത കാമുകന്‍
ജീവിതമോ പ്രിയ കാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരി പുണരും വലിച്ചെറിയും...
(കാല......)
ആകാശ പൂവാടി തീര്‍ത്തു തരും പിന്നെ
അതിന്നുള്ളില്‍ അരക്കില്ലം പണിഞ്ഞു തരും
അനുരാഗ ശിശുക്കളെ ആ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും .
കഷ്ടം......സ്വപ്‌നങ്ങള്‍ ഈവിധം..
(കാല....)
കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനക വിമാനത്തില്‍ കൊണ്ടുപോകും..
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നാക്കും.
കഷ്ടം...ബന്ധങ്ങള്‍ ഈവിധം....
(കാല....)
അനുവാചകരെ ഇതിലേ!!!!
നമ്മുടെ സിനിമാ ഗാന ശാഖയിലെ ജീവിതഗന്ധിയായ ചില രചനകളെയും അവയുടെ രചയിതാക്കളെയും പരിചയപ്പെടുത്തുവാനുള്ള ഒരു എളിയ ശ്രമം ഞാന്‍ തുടങ്ങിവയ്ക്കുന്നു. ഫെയസ്ബുക്കിലെ എന്റെ കൂട്ടുകാര്‍ ഇത് ആസ്വദിക്കുമെന്ന് കരുതുന്നു..........
മനസ്സ്
മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍..
കടിഞ്ഞാണില്ലാതെ ,കാലുകളില്ലാതെ ,
തളിരും തണലും തേടി ........
കാലമേ നിന്‍ കാലടിക്കീഴില്‍ കണ്ണുനീര്‍ പുഷ്പങ്ങള്‍...
കാതോര്‍ത്തു കാതോര്‍ത്തു നിന്നു
ജീവിത താളങ്ങള്‍ ഏറ്റുവാങ്ങാന്‍ .
മോഹമേ നിന്‍ ആരോഹനങ്ങളില്‍
ആരിലും രോമാനജങ്ങള്‍......ആരിലും രോമാനജങ്ങള്‍ ...
അവരോഹനങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനകള്‍ .....
(മനസ്സൊരു മാന്ത്രിക..........)
മുല്ലനേഴി....
മനുഷ്യന്‍ കാണാത്ത പാതകളില്‍..
കടിഞ്ഞാണില്ലാതെ ,കാലുകളില്ലാതെ ,
തളിരും തണലും തേടി ........
കാലമേ നിന്‍ കാലടിക്കീഴില്‍ കണ്ണുനീര്‍ പുഷ്പങ്ങള്‍...
കാതോര്‍ത്തു കാതോര്‍ത്തു നിന്നു
ജീവിത താളങ്ങള്‍ ഏറ്റുവാങ്ങാന്‍ .
മോഹമേ നിന്‍ ആരോഹനങ്ങളില്‍
ആരിലും രോമാനജങ്ങള്‍......ആരിലും രോമാനജങ്ങള്‍ ...
അവരോഹനങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനകള്‍ .....
(മനസ്സൊരു മാന്ത്രിക..........)
മുല്ലനേഴി....
Monday, June 27, 2011
ജീവിതം
കാവ്യ പുസ്തകമല്ലോ ജീവിതം
ഒരു കാവ്യ പുസ്തകമല്ലോ ജീവിതം
അതില്‍ കണക്കുകള്‍ എഴുതാന്‍ എടുകളെവിടെ ?
എടുകളെവിടെ...?
അനഘാ ഗ്രന്ധമിതാരോ തന്നു
മനുഷ്യന്റെ മുന്നില്‍ തുറന്നു വച്ചു
ജീവന്റെ വിളക്കും കൊളുത്തി വച്ചു
അവന്‍ ആവോളം വായിച്ചു മതി മറക്കാന്‍ ....
ആസ്വദിചീടണം ഓരോ വരിയും
ആനന്ദ സന്ദേശ രസ മധുരം
ഇന്നോ നാളയോ വിളക്ക് കെടും
പിന്നെയോ ശുന്യമാം അന്ധകാരം....
മധുര കാവ്യമിത് മറക്കുന്നു
ഇതില്‍ മണ്ടന്മാര്‍ കണക്കുകള്‍ കുറിക്കുന്നു
കൂട്ടുന്നു പിന്നെ കിഴിക്കുന്നു...
ഒടുവില്‍ കൂട്ടലും കിഴിക്കലും പിഴക്കുന്നു...
(കാവ്യ.......)
രചന: പി.ഭാസ്കരന്‍
ഒരു കാവ്യ പുസ്തകമല്ലോ ജീവിതം
അതില്‍ കണക്കുകള്‍ എഴുതാന്‍ എടുകളെവിടെ ?
എടുകളെവിടെ...?
അനഘാ ഗ്രന്ധമിതാരോ തന്നു
മനുഷ്യന്റെ മുന്നില്‍ തുറന്നു വച്ചു
ജീവന്റെ വിളക്കും കൊളുത്തി വച്ചു
അവന്‍ ആവോളം വായിച്ചു മതി മറക്കാന്‍ ....
ആസ്വദിചീടണം ഓരോ വരിയും
ആനന്ദ സന്ദേശ രസ മധുരം
ഇന്നോ നാളയോ വിളക്ക് കെടും
പിന്നെയോ ശുന്യമാം അന്ധകാരം....
മധുര കാവ്യമിത് മറക്കുന്നു
ഇതില്‍ മണ്ടന്മാര്‍ കണക്കുകള്‍ കുറിക്കുന്നു
കൂട്ടുന്നു പിന്നെ കിഴിക്കുന്നു...
ഒടുവില്‍ കൂട്ടലും കിഴിക്കലും പിഴക്കുന്നു...
(കാവ്യ.......)
രചന: പി.ഭാസ്കരന്‍
Monday, June 6, 2011
മഴക്കാര്
പ്രളയ പയോധിയില്‍ ഉറങ്ങി ഉണര്ന്നൊരു
പ്രഭാ മയൂഖമേ കാലമേ
പ്രകൃതിയും ഈശ്വരനും ഞാനും
നിന്റെ പ്രതിരൂപങ്ങള്‍ അല്ലെ ?
മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ
വന്‍ മതില്‍ കെട്ടിന് മുകളില്‍
ഋതുക്കള്‍ നിന്‍ പ്രിയ മാനസ പുത്രികള്‍
ഇടംവലം നില്‍ക്കും തേരില്‍
സൌരയൂധങ്ങളില്‍ നീ വന്നു വിതയ്ക്കും
സൌരഭ്യം എന്തൊരു സൌരഭ്യം....
കാലമേ... ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും
ഈ സൌരഭ്യം എനിക്ക് മാത്രം........എനിക്ക് മാത്രം
(പ്രളയ)
സ്വര്‍ണ പാത്രം കൊണ്ട് സത്യം മരയ്കുമീ
സംക്രമ സന്ധ്യ തന്‍ നടയില്‍.....
പ്രപഞ്ചം ചുണ്ടില്‍ നിന് നാമാക്ഷരവുമായ്
പ്രദക്ഷിണം വയ്ക്കും വഴിയില്‍
സ്വര്‍ഗ്ഗ ദീപാവലി നീ വന്നു കൊളുത്തും
സൌന്ദര്യം എന്തൊരു സൌന്ദര്യം........
കാലമേ.... ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും
ഈ സൌന്ദര്യം എനിയ്ക്ക് മാത്രം.......
എനിയ്ക്ക് മാത്രം........
പ്രഭാ മയൂഖമേ കാലമേ
പ്രകൃതിയും ഈശ്വരനും ഞാനും
നിന്റെ പ്രതിരൂപങ്ങള്‍ അല്ലെ ?
മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ
വന്‍ മതില്‍ കെട്ടിന് മുകളില്‍
ഋതുക്കള്‍ നിന്‍ പ്രിയ മാനസ പുത്രികള്‍
ഇടംവലം നില്‍ക്കും തേരില്‍
സൌരയൂധങ്ങളില്‍ നീ വന്നു വിതയ്ക്കും
സൌരഭ്യം എന്തൊരു സൌരഭ്യം....
കാലമേ... ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും
ഈ സൌരഭ്യം എനിക്ക് മാത്രം........എനിക്ക് മാത്രം
(പ്രളയ)
സ്വര്‍ണ പാത്രം കൊണ്ട് സത്യം മരയ്കുമീ
സംക്രമ സന്ധ്യ തന്‍ നടയില്‍.....
പ്രപഞ്ചം ചുണ്ടില്‍ നിന് നാമാക്ഷരവുമായ്
പ്രദക്ഷിണം വയ്ക്കും വഴിയില്‍
സ്വര്‍ഗ്ഗ ദീപാവലി നീ വന്നു കൊളുത്തും
സൌന്ദര്യം എന്തൊരു സൌന്ദര്യം........
കാലമേ.... ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും
ഈ സൌന്ദര്യം എനിയ്ക്ക് മാത്രം.......
എനിയ്ക്ക് മാത്രം........
Saturday, May 28, 2011
അസുര വിത്ത്
"പുഴക്കടവ് പണ്ട് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയായിരുന്നു. ഇഴുക്കമുള്ള കളി മണ്ണാണ് .ചവുട്ടി ഇറങ്ങുവാന്‍ അവിടവിടെ വെട്ടുകല്ലുകള്‍ ഇട്ടിരിക്കും . തുലാമാസത്തില്‍ വെള്ളം പൊങ്ങുമ്പോള്‍ നിരത്ത് നക്കി എടുത്തുകൊണ്ടാണ് പുഴ ഒഴുകുക . കടവ് പടുത്തുകെട്ടി കല്ലോതുക്കുകള്‍ ഉണ്ടാക്കിയത് നന്നായി. നിരത്തിനും കടവിനുമിടക്ക് നികത്തിയെടുത്ത സ്ഥലത്ത് നെടു നീളത്തില്‍ സിമന്റു മതില്‍ നിര്‍മ്മിച്ചത് അതിലും നന്നായി.
പുഴവക്കത്തെ ഈ സിമന്റു തിണ്നയെ ഗോവിന്ദന്‍ കുട്ടിക്ക് ആവശ്യമുള്ളു. വൈകുന്നേരമായാല്‍ ഇവിടെ വന്നിരിക്കാം തണുത്ത സിമന്റു തിണ്ണയുടെ വടക്കേ അറ്റത്തിരുന്നു നുരകുത്തി ഒഴുകുന്ന കലങ്ങിയ വെള്ളത്തിലേക്ക് കുറെ നേരം നോക്കുമ്പോള്‍ പ്രവാഹത്തിന് ജീവനുണ്ടെന്നു തോന്നും. ചുഴികളില്‍ തീരത്ത് നിന്നും അടര്‍ന്നു വീഴുന്ന മണ്‍കട്ടകളിലെ തുംബക്കുടങ്ങള്‍ വട്ടം കറങ്ങുന്നു . ഇര പിടിയില്‍ അമര്‍ന്നാല്‍ ഉള്ള കാടന്‍ പൂച്ചയുടെ മുക്കലും മൂളലും പോലെ വട്ടം ചുറ്റുന്ന ജല വളയങ്ങള്‍ ഒച്ചയുണ്ടാക്കുന്നു. പച്ച പടര്‍പ്പുകള്‍ നിമിഷം കൊണ്ട് അപ്രത്യക്ഷമാവുന്നു........."
അസുര വിത്ത്
എം.ടി.വാസുദേവന്‍ നായര്‍
പുഴവക്കത്തെ ഈ സിമന്റു തിണ്നയെ ഗോവിന്ദന്‍ കുട്ടിക്ക് ആവശ്യമുള്ളു. വൈകുന്നേരമായാല്‍ ഇവിടെ വന്നിരിക്കാം തണുത്ത സിമന്റു തിണ്ണയുടെ വടക്കേ അറ്റത്തിരുന്നു നുരകുത്തി ഒഴുകുന്ന കലങ്ങിയ വെള്ളത്തിലേക്ക് കുറെ നേരം നോക്കുമ്പോള്‍ പ്രവാഹത്തിന് ജീവനുണ്ടെന്നു തോന്നും. ചുഴികളില്‍ തീരത്ത് നിന്നും അടര്‍ന്നു വീഴുന്ന മണ്‍കട്ടകളിലെ തുംബക്കുടങ്ങള്‍ വട്ടം കറങ്ങുന്നു . ഇര പിടിയില്‍ അമര്‍ന്നാല്‍ ഉള്ള കാടന്‍ പൂച്ചയുടെ മുക്കലും മൂളലും പോലെ വട്ടം ചുറ്റുന്ന ജല വളയങ്ങള്‍ ഒച്ചയുണ്ടാക്കുന്നു. പച്ച പടര്‍പ്പുകള്‍ നിമിഷം കൊണ്ട് അപ്രത്യക്ഷമാവുന്നു........."
അസുര വിത്ത്
എം.ടി.വാസുദേവന്‍ നായര്‍
Friday, April 29, 2011
മലയാളത്തിന്റെ സ്വന്തം....
പാര്‍വനെന്തുവിന്‍ ദേഹം അടക്കി
പാതിരാവിന്‍ കല്ലറയില്‍
കരിമുകില്‍ കണ്ണീര്‍ അടക്കിയടക്കി
ഒരു തിരി വീണ്ടും കൊളുത്തി
പാവം ഒരു തിരി വീണ്ടും കൊളുത്തി.......
അകലെ അകലെയായ് സാഗര വീചികള്‍
അലമുറ വീണ്ടും തുടരുന്നു .....
കറുത്ത തുണിയാല്‍ മൂടിയ ദിക്കുകള്‍
മരനാഞ്ഞലികള്‍ നല്‍കുന്നു......
വിരഹ വിധുരയാം മൂവന്തിയൊരു
നവ വധുവായ് നാളെ മണിയറ പൂകും
കടന്നു പോയൊരു കാമുകന്‍ തന്നുടെ
കഥയറിയാതെ കാത്തിരിക്കും ......
(പാര്‍വനെന്തുവിന്‍..........)
രചന : പി. ഭാസ്കരന്‍
സംഗീതം: ക.രാഘവന്‍
ചിത്രം. തുറക്കാത്ത വാതില്‍
പാതിരാവിന്‍ കല്ലറയില്‍
കരിമുകില്‍ കണ്ണീര്‍ അടക്കിയടക്കി
ഒരു തിരി വീണ്ടും കൊളുത്തി
പാവം ഒരു തിരി വീണ്ടും കൊളുത്തി.......
അകലെ അകലെയായ് സാഗര വീചികള്‍
അലമുറ വീണ്ടും തുടരുന്നു .....
കറുത്ത തുണിയാല്‍ മൂടിയ ദിക്കുകള്‍
മരനാഞ്ഞലികള്‍ നല്‍കുന്നു......
വിരഹ വിധുരയാം മൂവന്തിയൊരു
നവ വധുവായ് നാളെ മണിയറ പൂകും
കടന്നു പോയൊരു കാമുകന്‍ തന്നുടെ
കഥയറിയാതെ കാത്തിരിക്കും ......
(പാര്‍വനെന്തുവിന്‍..........)
രചന : പി. ഭാസ്കരന്‍
സംഗീതം: ക.രാഘവന്‍
ചിത്രം. തുറക്കാത്ത വാതില്‍
Subscribe to:
Posts (Atom)
