Friday, July 1, 2011

യുസഫിലി കേച്ചേരി

മലയാളത്തിലെ അറിയപ്പെടുന്ന ഒരു കവിയാണ്‌ ശ്രി യുസഫിലി കേച്ചേരി. സംസ്കൃത പണ്ഡിതനായിരുന്ന ശ്രി .നാരായണ പിഷാരോടി യുടെ ശിഷ്യനാണ് ഇദ്ദേഹം. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്‌ ആയിരുന്നു. വളരെ ഏറെ നല്ല സിനിമാ ഗാനങ്ങള്‍ ഇധേഹതിന്റെതായിട്ടുണ്ട് . ധ്വനി എന്ന ചിത്രത്തില്‍ അദ്ദേഹം ശ്രീ .നൌഷാദ്ഉമായി ചേര്‍ന്ന് നമുക്ക് നല്‍കിയ ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്. ആ നിമിഷം എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം എഴുതി ശ്രീ.ദേവരാജന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു മനോഹരമായ ഗാനം നിങ്ങള്‍ക്ക് വേണ്ടി...........
********************************************************൮
മനസ്സേ മനസ്സേ നീയൊരു മാന്ത്രികനോ...?
ചിലപ്പോള്‍ നീയൊരു സ്വര്‍ഗം തീര്‍ക്കും
ചിലപ്പോള്‍ നീ തന്നെ നരകവും തീര്‍ക്കും...(മനസേ.)
ഒരു നിമിഷം നീ മാലാഖയാകും
മറു നിമിഷം നീ ചെകുത്താനാകും.
തീയായ് നീറും ജലമായ് മാറും
തിരിയായ് തെളിയും ഇരുളായ് മറയും.
മറുകര കാണാത്ത സമുദ്രം...
മറുപടിയില്ലാത്ത ചോദ്യം...(മനസേ..)
ഒരു നിമിഷം നീ പൂചെടിയാകും ..
മറു നിമിഷം നീ മുല്ല്ചെടിയാകും
രാവ് ആയി ഉറങ്ങും പകലായ് ഉണരും
പൂവായ് വിരിയും കായായ് പൊഴിയും.
അറിയപ്പെടാത്തൊരു രഹസ്യം
അത്ഭുത മായാ വിലാസം..(മനസേ)

No comments:

Post a Comment