മരണം രംഗബോധമില്ലാത്ത ഒരു കോമാളി ആണ് . അപ്രതീക്ഷിതമായി കടന്നുവന്നു നമ്മുടെ പ്രിയപ്പെട്ടവരേ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ നമ്മള്‍ തകര്‍ന്നു പോകുന്നു. ഈ അടുത്ത ദിവസം എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടു. പ്രത്യേകിച്ച് യാതൊരു അസുഖവുമില്ലയിരുന്നു മുരളിക്ക്. എന്നത്തേയും പോലെ ഓഫീസില്‍ പോയതാണ്. വഴിയിലെവിടെയോ വച്ച് അസ്വസ്ഥത തോന്നി. ഓഫീസില്‍ എത്തിയതും കുഴഞ്ഞു വീണു . ഹോസ്പിറ്റലില്‍ എത്തിക്കുംപോഴെക്കും എല്ലാം കഴിഞ്ഞിരുന്നു.
ഞങ്ങളുടെ പതിനാറു വര്‍ഷത്തെ സുഹൃദ് ബന്ധത്തിന് നിയതി അങ്ങനെ തിരശീലയിട്ടു. എന്റെ പ്രിയ സുഹൃത്തിന്റെ ചലനമറ്റ ശരീരത്തിന് മുന്‍പില്‍ നില്‍കുമ്പോള്‍ അറിയാതെ തേങ്ങി പോയി . എന്തിനിങ്ങനെ....
അച്ഛന് എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചു നില്‍ക്കുന്ന മൂന്നു കുഞ്ഞു മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. അവിടെ ഏറെ നേരം നില്‍ക്കാനാവാതെ ഞാന്‍ തിരിച്ചു പോന്നു.
എന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ നിറ കണ്ണുകളോടെ....

No comments:
Post a Comment