
പ്രകൃതിയുടെ വരദാനമാണ് മഴ.
പടിഞ്ഞാറന്‍ മാനത്തു കാര്‍ മേഘങ്ങള്‍ ഇരുണ്ടു കൂടുമ്പോള്‍ ഭൂമിക്കു ആകെ ഒരു ദുഖഭാവം. മനുഷ്യ മനസ്സിനും.........
മഴ ...... എന്നും എനിക്ക് ആഹ്ലാദം തന്നിട്ടുള്ള ഒരു ഋതു ആണ് വര്‍ഷകാലം. മഴയുടെ സൌമ്യ, രൌദ്ര, സ്വാന്തന ഭാവങ്ങളെ ഏറെ പരിചയിച്ചിട്ടുള്ള ഒരു കുട്ടനാട്ടുകാരനാണ് ഞാന്‍. മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട് കുട്ടനാടന്‍ പാട വരംപുകളിലൂടെ നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
ആദ്യ മഴയിലുതിരുന്ന മണ്ണിന്റെ ഗന്ധം എന്റെ ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തുന്നു. വര്‍ണ്ണ കുടയുടെ കീഴില്‍ തുള്ളിച്ചാടി പോയ എന്റെ കുട്ടിക്കാലം! ത്മിര്‍ത്തു പെയ്ത മഴ ഏറെ ആസ്വദിച്ച , സ്വപ്‌നങ്ങള്‍ ഏറെ നെയ്ത കലാലയ ജീവിതക്കാലം! വീണ്ടുമൊരു പേമാരിയില്‍ മുംബയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ പ്രവാസ ജീവിതക്കാലം! അങ്ങനെ എന്റെ ജീവിതത്തിന്റെ ഓരോ സന്ധികളിലും മഴയുടെ ഒരു സഹവാസം ഉണ്ടായിട്ടുണ്ട്.
മഴയുടെ സംഗീതം ആസ്വദിച്ചു കിടന്നുറങ്ങിയ രാത്രികളെ ഞാന്‍ ഓര്‍ക്കുന്നു. മഴ പെയ്യുമ്പോള്‍, എന്റെ കുട്ടനാടന്‍ കിനാവുകളെ മനസ്സിലേറ്റി ഈ മഹാ നഗരത്തിലെ വഴികളിലൂടെ ഞാന്‍ അലഞ്ഞു നടക്കാറുണ്ട്. മഴ അത്രകണ്ട് എന്റെ സിരകളിലേക്ക് പെയ്തു ഇറങ്ങിയിരിക്കുന്നു.
മഴയെ സ്നേഹിച്ചു , മഴ നൂലുകല്‍ക്കിടയില്‍ എങ്ങോ മറഞ്ഞു പോയ ഞങ്ങളുടെ വിക്ടര്‍ ജോര്‍ജ് !!! അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഞാന്‍ എന്റെ ചിന്തകള്‍ക്ക് വിരാമമിടുന്നു.
" രാത്രി മഴയോട് ഞാന്‍ പറയട്ടെ
നിന്റെ ശോകാദ്രമാം സംഗീതം അറിയുന്നു ഞാന്‍
നിന്റെ അലിവും ,അമര്തുന്ന രോക്ഷവും , ഇരുട്ടത്ത് വരവും ,
തനിച്ചുള്ള തേങ്ങി കരച്ചിലും ,
പുലരി എത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും ,
തിടുക്കവും, നാട്യവും ഞാന്‍ അറിയും......
അറിയുന്നതെന്തു കൊണ്ട് ആണെന്നോ സഖീ ???
ഞാനുമിതുപോലെ......... രാത്രി മഴ പോലെ......."
-സുഗത കുമാരി-
ചന്ദ്രു.....

No comments:
Post a Comment