Tuesday, July 5, 2011

വയലാര്‍ രാമവര്‍മ

ഒരു വ്യാഴവട്ടക്കാലം കാവ്യ രംഗത്ത് സജീവമായി വ്യാപരിക്കുകയും കേരളീയരുടെ സാംസ്കാരിക പൈതൃകത്തിന്റെ അംശമായി മാറുകയും ചെയ്ത കവിയാണ്‌ വയലാര്‍. ആ രാപ്പാടി പോയി പക്ഷെ ആ പാട്ടുകള്‍ കേരള മനസ്സിന്റെ വിശുദ്ധ സ്മൃതികളില്‍ പതിഞ്ഞു കിടക്കുന്നു.
അശ്വമേധം എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു ഗാനം..............
***********************************
ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലില്‍ ജീവിത ഭാരം..
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍ നമ്മള്‍
വിധിയുടെ ബലിമൃഗങ്ങള്‍..(ഒരിടത്ത്....)
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ..?
ഇനിയൊരു വിശ്രമം എവിടെ ചെന്നോ...?
മോഹങ്ങള്‍ അവസാന നിമിഷം വരെ..
മനുഷ്യ ബന്ധങ്ങള്‍ ചുടല വരെ ...ഒരു ചുടല വരെ...(ഒരിടത്ത്..)
കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു കള്ളനാണയം ഇട്ടതാര്
കണ്ടാല്‍ അകലുന്ന കൂട്ടുകാരോ.? കല്ലെറിയാന്‍ വന്ന നാടുകാരോ...?(ഒരിടത്ത്)
ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍
ഇതുവഴി പോയവര്‍ തന്‍ കാലടികള്‍
അക്കരെ മരണത്തിനിരുള്‍ മുറിയില്‍
അഴുക്കു വസ്ത്രങ്ങള്‍ മാറി വരും ....
അവര്‍ മടങ്ങി വരും....(ഒരിടത്ത്)

Friday, July 1, 2011

യുസഫിലി കേച്ചേരി

മലയാളത്തിലെ അറിയപ്പെടുന്ന ഒരു കവിയാണ്‌ ശ്രി യുസഫിലി കേച്ചേരി. സംസ്കൃത പണ്ഡിതനായിരുന്ന ശ്രി .നാരായണ പിഷാരോടി യുടെ ശിഷ്യനാണ് ഇദ്ദേഹം. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്‌ ആയിരുന്നു. വളരെ ഏറെ നല്ല സിനിമാ ഗാനങ്ങള്‍ ഇധേഹതിന്റെതായിട്ടുണ്ട് . ധ്വനി എന്ന ചിത്രത്തില്‍ അദ്ദേഹം ശ്രീ .നൌഷാദ്ഉമായി ചേര്‍ന്ന് നമുക്ക് നല്‍കിയ ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്. ആ നിമിഷം എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം എഴുതി ശ്രീ.ദേവരാജന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു മനോഹരമായ ഗാനം നിങ്ങള്‍ക്ക് വേണ്ടി...........
********************************************************൮
മനസ്സേ മനസ്സേ നീയൊരു മാന്ത്രികനോ...?
ചിലപ്പോള്‍ നീയൊരു സ്വര്‍ഗം തീര്‍ക്കും
ചിലപ്പോള്‍ നീ തന്നെ നരകവും തീര്‍ക്കും...(മനസേ.)
ഒരു നിമിഷം നീ മാലാഖയാകും
മറു നിമിഷം നീ ചെകുത്താനാകും.
തീയായ് നീറും ജലമായ് മാറും
തിരിയായ് തെളിയും ഇരുളായ് മറയും.
മറുകര കാണാത്ത സമുദ്രം...
മറുപടിയില്ലാത്ത ചോദ്യം...(മനസേ..)
ഒരു നിമിഷം നീ പൂചെടിയാകും ..
മറു നിമിഷം നീ മുല്ല്ചെടിയാകും
രാവ് ആയി ഉറങ്ങും പകലായ് ഉണരും
പൂവായ് വിരിയും കായായ് പൊഴിയും.
അറിയപ്പെടാത്തൊരു രഹസ്യം
അത്ഭുത മായാ വിലാസം..(മനസേ)

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വന്‍ നിധി ശേഖരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടു. ഈ സ്വത്തു എങ്ങിനെ വിനിയോഗിക്കണം എന്നുള്ളതിനെ കുറിച്ച് തികച്ചും പ്രയോഗികകരമായ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

Thursday, June 30, 2011

കാലം

ശ്രീകുമാരന്‍ തമ്പി.
ഹൃദയ രാഗങ്ങളുടെ കവി എന്നാണു ഇദ്ദേഹം അറിയപ്പെടുന്നത്. അനുവാചകരില്‍ അനുരാഗത്തിന്റെ തുടിപ്പുകള്‍ ഉണര്താനുള്ള കഴിവ് ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് ഉണ്ട്. അദ്ധേഹത്തിന്റെ കാലചക്രം എന്ന സിനിമയിലെ അര്‍ത്ഥ സമ്പുഷ്ടമായ ഒരു ഗാനം നിങ്ങള്‍ക്കുവേണ്ടി.....
*******************************************
കാലമൊരജ്ഞാത കാമുകന്‍
ജീവിതമോ പ്രിയ കാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരി പുണരും വലിച്ചെറിയും...
(കാല......)
ആകാശ പൂവാടി തീര്‍ത്തു തരും പിന്നെ
അതിന്നുള്ളില്‍ അരക്കില്ലം പണിഞ്ഞു തരും
അനുരാഗ ശിശുക്കളെ ആ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും .
കഷ്ടം......സ്വപ്‌നങ്ങള്‍ ഈവിധം..
(കാല....)
കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനക വിമാനത്തില്‍ കൊണ്ടുപോകും..
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നാക്കും.
കഷ്ടം...ബന്ധങ്ങള്‍ ഈവിധം....
(കാല....)

അനുവാചകരെ ഇതിലേ!!!!

നമ്മുടെ സിനിമാ ഗാന ശാഖയിലെ ജീവിതഗന്ധിയായ ചില രചനകളെയും അവയുടെ രചയിതാക്കളെയും പരിചയപ്പെടുത്തുവാനുള്ള ഒരു എളിയ ശ്രമം ഞാന്‍ തുടങ്ങിവയ്ക്കുന്നു. ഫെയസ്ബുക്കിലെ എന്റെ കൂട്ടുകാര്‍ ഇത് ആസ്വദിക്കുമെന്ന് കരുതുന്നു..........

മനസ്സ്

മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍..
കടിഞ്ഞാണില്ലാതെ ,കാലുകളില്ലാതെ ,
തളിരും തണലും തേടി ........
കാലമേ നിന്‍ കാലടിക്കീഴില്‍ കണ്ണുനീര്‍ പുഷ്പങ്ങള്‍...
കാതോര്‍ത്തു കാതോര്‍ത്തു നിന്നു
ജീവിത താളങ്ങള്‍ ഏറ്റുവാങ്ങാന്‍ .
മോഹമേ നിന്‍ ആരോഹനങ്ങളില്‍
ആരിലും രോമാനജങ്ങള്‍......ആരിലും രോമാനജങ്ങള്‍ ...
അവരോഹനങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനകള്‍ .....
(മനസ്സൊരു മാന്ത്രിക..........)

മുല്ലനേഴി....

Monday, June 27, 2011

ജീവിതം

കാവ്യ പുസ്തകമല്ലോ ജീവിതം
ഒരു കാവ്യ പുസ്തകമല്ലോ ജീവിതം
അതില്‍ കണക്കുകള്‍ എഴുതാന്‍ എടുകളെവിടെ ?
എടുകളെവിടെ...?
അനഘാ ഗ്രന്ധമിതാരോ തന്നു
മനുഷ്യന്റെ മുന്നില്‍ തുറന്നു വച്ചു
ജീവന്റെ വിളക്കും കൊളുത്തി വച്ചു
അവന്‍ ആവോളം വായിച്ചു മതി മറക്കാന്‍ ....
ആസ്വദിചീടണം ഓരോ വരിയും
ആനന്ദ സന്ദേശ രസ മധുരം
ഇന്നോ നാളയോ വിളക്ക് കെടും
പിന്നെയോ ശുന്യമാം അന്ധകാരം....
മധുര കാവ്യമിത് മറക്കുന്നു
ഇതില്‍ മണ്ടന്മാര്‍ കണക്കുകള്‍ കുറിക്കുന്നു
കൂട്ടുന്നു പിന്നെ കിഴിക്കുന്നു...
ഒടുവില്‍ കൂട്ടലും കിഴിക്കലും പിഴക്കുന്നു...
(കാവ്യ.......)
രചന: പി.ഭാസ്കരന്‍